ചാലക്കുടി പാലം: ദേശീയപാത 544ൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടിപ്പാലം അറ്റകുറ്റപ്പണികൾക്കായി 20 ദിവസത്തേക്ക് പൂർണമായും അടച്ചു. ബെയറിംഗുകൾ മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള നിർമാണ ജോലികൾ നടത്താനാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.
ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം പാലത്തിന്റെ ബലപ്പെടുത്തൽ ജോലികളാണ് നടക്കുന്നത്. എറണാകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന പാലത്തിലാണ് മാസങ്ങൾക്ക് മുൻപ് ബലക്ഷയം കണ്ടെത്തിയത്. ബെയറിംഗുകൾക്ക് തകരാർ കണ്ടെത്തിയതോടെ പാലം അപകടാവസ്ഥയിലായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്.
സ്പാൻ ജാക്കി ലിവർ ഉപയോഗിച്ച് പാലം ഉയർത്തി 42 ബെയറിംഗുകൾ മാറ്റി സ്ഥാപിക്കാനാണ് പദ്ധതി. സ്കൂൾ തുറക്കുന്നതിന് മുമ്പായി ജോലികൾ പൂർത്തിയാക്കണമെന്ന് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ന് നിർദേശം നൽകിയിട്ടുണ്ട്.
പാലം അടച്ചതോടെ മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ രണ്ട് വരിയായി തിരിച്ചുവിടാനാണ് തീരുമാനം. ഗതാഗത നിയന്ത്രണത്തിനായി 25 പൊലീസുകാരെ അധികമായി വിന്യസിക്കാനും കേരള പൊലീസ് നിർദേശം നൽകി.
ഏപ്രിൽ 18ന് പാലം ആറു ദിവസത്തേക്ക് അടച്ചപ്പോഴും ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇത്തവണയും സമാന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
