കൊച്ചി: നവംബറിൽ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സിനെ നടൻ ഉണ്ണി മുകുന്ദൻ നയിക്കും. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയ കേരള സ്‌ട്രൈക്കേഴ്‌സ് 2014ലും 2017ലും സി.സി.എല്ലിൽ റണ്ണേഴ്‌സ് അപ്പായിരുന്നു.
കേരള സ്‌ട്രൈക്കേഴ്‌സിന്റെ സഹ ഉടമയായ രാജ്കുമാർ സേതുപതിയാണ് ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. ക്രിക്കറ്റിനോടുള്ള ഉണ്ണി മുകുന്ദൻറെ പാഷൻ തന്നെയാണ് ഉണ്ണിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാൻ കാരണമെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു.
ഇത്തവണ പുതു മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്‌ട്രൈക്കേഴ്‌സ് കളത്തിലിറക്കുക.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാൾ, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ട് ഭാഷാചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സി.സി.എല്ലിൽ മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
