സർക്കാരിൻ്റെ മദ്യനയത്തിനെതിരെ കത്തോലിക്കാ സഭ

MARCH 7, 2026, 7:48 PM

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ മദ്യനയത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭകൾ. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു. 

മദ്യവും ഇതര ലഹരി വസ്തുക്കൾ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാൻ അധികാരപ്പെട്ടവർ യഥേഷ്ടം വ്യാപിപ്പിക്കുന്നു.

രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ മദ്യശാലകളുടെ പ്രളയം ആയെന്നും സഭ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.

vachakam
vachakam
vachakam

2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെട്ടു. 

മദ്യശാലകൾക്ക് സംസ്ഥാന സർക്കാർ യഥേഷ്ടം ലൈസൻസ് നൽകുന്നു. ഈ സാഹചര്യത്തിൽ എല്ലാ സമുദായ സംഘടനകളും മദ്യ-ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരെ രംഗത്തിറങ്ങണമെന്നും കെസിബിസി ആവശ്യപ്പെട്ടു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam