പത്തനംതിട്ട: പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ മരിച്ചയാൾ തിരിച്ചു വന്ന സംഭവത്തിൽ അവശേഷിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ. മരിച്ചയാൾ തിരിച്ചുവന്നപ്പോൾ സംസ്കരിച്ചത് ആരെ എന്നാണ് ചോദ്യം ഉയരുന്നത്.
ആദിവാസി ആയ രാമൻ ബാബുവാണെന്ന് കരുതിയാണ് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം സംസ്കാരം നടത്തിയത്.
അതേസമയം, അടക്കം ചെയ്തയാൾ ആരാണെന്ന് അറിയാൻ പൊലീസ് സമഗ്ര അന്വേഷണം നടത്താനൊരുങ്ങുകയാണ്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും.
അതിനിടെ, തിരിച്ചുവന്ന രാമൻ ബാബുവിന്റേയും കുടുംബത്തിന്റേയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് സംഭവത്തിലെ പൊലീസിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്