കൊല്ലം: ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ഗാർഹിക പീഡനത്തിന് കേസ്.
മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. തലാഖ് ചൊല്ലി ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഇയാൾ ഭാര്യയോട് ഫോണിലൂടെ പറയുന്നത്.
'ഞാനില്ലാതെ നടക്കാൻ നീയിപ്പോ പഠിച്ചില്ലേ? കഴിഞ്ഞ വിഷയം കഴിഞ്ഞു. തലാഖ് ചൊല്ലി നിന്നെ ഒഴിവാക്കിയിരിക്കുന്നു', എന്നാണ് ഇയാൾ പറയുന്നത്.
ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി കഴിഞ്ഞ ദിവസം പരാതി നൽകിയത്.രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാമായ ബാസിത് നിലവിൽ റിമാൻഡിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്