കോഴിക്കോട്: വാടകവീട് ഒഴിപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന ആരോപണത്തിൽ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവത്തിൽ മലാപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന ഷെറിന്‍ എന്ന യുവതിക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്.
കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം നടന്നത്.ചേവായൂര്‍ സ്റ്റേഷനിലെ വനിത എഎസ്‌ഐയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസിലാണ് പൊലീസിന്റെ നടപടി.
കോടതി ഉത്തരവിനെ തുടര്‍ന്ന് വനിതാ എഎസ്‌ഐയും സംഘവും വാടകവീട് ഒഴിപ്പിക്കാന്‍ എത്തിയതായിരുന്നു. ഷെറിന്‍ പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊള്ളല്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുട എടുത്തോ? വൈകിട്ട് മഴയുണ്ടേ; ഈ ജില്ലകാർക്ക് മുന്നറിയിപ്പ്
തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽനിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ
തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന് കുഞ്ചാക്കോ ബോബൻ