തിരുവനന്തപുരം: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കരിയുടെ മൊഴി രേഖപ്പെടുത്തി.ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്.വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
അതേസമയം, പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർജാമ്യ ഹർജി ചോദ്യം ചെയ്ത് നൽകിയ റിപ്പോർട്ടിലാണ് പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചത്.
കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് സ്ത്രീ പരാതി നൽകിയത്.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കോടതിയെ അറിയിച്ചത്.അതേസമയം, കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യം 17 നാണ് കോടതി പരിഗണിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
