ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും  കത്തി നശിച്ചു

FEBRUARY 27, 2026, 12:45 AM

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും തീപിടിച്ച് കത്തി നശിച്ചു. ചങ്ങരംകുളം ചെറവല്ലൂര്‍ റോഡിലാണ് സംഭവം നടന്നത്. 

മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി. 

  ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. 

vachakam
vachakam
vachakam

വാഹനത്തില്‍ പുക പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ചെങ്കിലും കാര്‍ കത്തി നശിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam