ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

MAY 10, 2025, 7:26 PM

കോട്ടയം: ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

രാത്രി ഒരു മണിയോടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം എംസി റോഡില്‍ കാറിന്റെ നിയന്ത്രണംവിട്ടാണ് അപകടം നടന്നത്. ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അഗ്‌നിശമന സേനയും ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍  എറണാകുളം റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam