കൊച്ചി: ഷെയിൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കത്തോലിക്കാ കോൺഗ്രസ് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജിക്കാരോട് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു.
“സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്?”, “സിനിമയുടെ ഏത് രംഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്?”, “മിശ്രവിവാഹം സിനിമയിലല്ലേയോ?” തുടങ്ങിയ നിർണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉന്നയിച്ചത്.
സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലെന്നും സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് കത്തോലിക്കാ കോൺഗ്രസിന് എതിരല്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
