കാണക്കാരി ജെസി കൊലപാതകം: എംജി സർവകലാശാല ക്യാമ്പസിലെ കുളത്തിൽ നിന്ന് പ്രതിയുടെ രണ്ടാമത്തെ ഫോണും കണ്ടെത്തി

OCTOBER 9, 2025, 6:42 AM

കോട്ടയം: കാണക്കാരി ജെസി കൊലപാതകത്തിൽ പ്രതി സാം ഉപേക്ഷിച്ച ജെസിയുടെ രണ്ടാമത്തെ ഫോണും കണ്ടെത്തിയതായി റിപ്പോർട്ട്. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിലെ കുളത്തിൽ സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് ഫോൺ കിട്ടിയത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ മറ്റൊരു ഫോണും കിട്ടിയിരുന്നു.

ഭാര്യ ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തളളുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ജെസിയെ ഭർത്താവ് സാം കെ. ജോർജ് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളുകയും ചെയ്തു. 

അതേസമയം കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിൽ വിവാഹ മോചനക്കേസും നിലനിൽക്കുന്നുണ്ട്. പ്രതിയെ മൈസൂരുവിൽ നിന്നാണ് കോട്ടയം കുറവിലങ്ങാട് പൊലീസ് പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam