കൊച്ചി: ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടയാളുടെ തലയടിച്ചുപൊട്ടിച്ച ബസ് ഡ്രൈവര്‍ക്കെതിരെ പ്രതിഷേധം.
മൂന്ന് മണിക്കൂറിലേറെ നാട്ടുകാര്‍ ബസ് വളഞ്ഞിട്ടു. ബസിന്‍റെ നാല് ടയറുകളടക്കം കുത്തിപ്പൊട്ടിച്ച നാട്ടുകാര്‍ പൊലീസ് ജീപ്പും ആക്രമിച്ചു. അര്‍ധരാത്രിയോടെ നാടകീയമാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രി ഒന്‍പത് മണിയോടെ അപ്പോളോ ജംക്ഷനില്‍വെച്ചായിരുന്നു ചാലക്കുടി സ്വദേശിക്ക് നേരെ ഇരുമ്പ് വടികൊണ്ട് ബസ് ഡ്രൈവറുടെ ആക്രമണം.
നാട്ടുകാര്‍ സംഘടിച്ചെത്തി ഡ്രൈവര്‍ക്കെതിരെ തിരിഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംഭവം വന്‍ഗതാഗത കുരുക്കിനും ഇടയാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്