കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് വൻ അപകടം.ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 31 പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
