ടയർ മാറ്റുന്നതിനിടെ അതുവഴി വന്ന ലോറി ഇടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

MAY 11, 2026, 7:11 AM

പട്ടാമ്പി സ്വദേശികളായ സഹോദരങ്ങൾ വാഹനാപകടത്തിൽ മരിച്ചു. കരിമ്പുള്ളി തെക്കേതിൽ വീട്ടിൽ വിനീതിന്റെ ഭാര്യ ദിവ്യ (30)യും ദിവ്യയുടെ സഹോദരനായ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)യും ആണ് മരിച്ചത്.

അപകടം കൃഷ്ണഗിരിയിൽ വെച്ചായിരുന്നു. കാർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി വന്ന ലോറി ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിൽ ദിവ്യയുടെ ഭർത്താവ് വിനീതിന് ഗുരുതര പരിക്കേറ്റു. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. ബംഗളൂരുയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam