കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

FEBRUARY 6, 2026, 2:03 AM

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിയായ വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രി വ്യാപാരം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന പ്രാഥമിക വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam