എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒയുടെ ആത്മഹത്യാ ഭീഷണി: ശബ്ദ സന്ദേശം പുറത്ത് 

NOVEMBER 23, 2025, 7:56 PM

കോട്ടയം:  എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒയുടെ ആത്മഹത്യാ ഭീഷണി.  'ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറും'ആണെന്ന ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത് വന്നു. 

പൂഞ്ഞാർ 110-ാം ബൂത്തിലെ ബിഎൽഒ ആൻ്റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം പങ്കുവെച്ചത്. 

ബിഎൽഒമാർ നേരിടുന്ന തൊഴിൽ സമ്മർദം വ്യക്തമാക്കുന്നതാണ് ആൻ്റണിയുടെ ശബ്ദ സന്ദേശം .താൻ ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് ആൻറണി പറയുന്നു. 

vachakam
vachakam
vachakam

'നാട്ടുകാരുടെ തെറി കേൾക്കണം, റവന്യൂക്കാരുടെ തെറികേൾക്കണം. ഇങ്ങേർക്കൊക്കെ എസി റൂമിലിരുന്ന് എന്തും പറയാം. വെയിലു കൊണ്ട് പുറത്തിറങ്ങുന്ന മനുഷ്യരുടെ ബുദ്ധിമുട്ട് ഇവർക്കറിയില്ല.ഒന്നുകിൽ ഞാൻ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ്‌ഐആറുമാണ്. ഇലക്ഷൻ കമ്മീഷനും റവന്യൂവകുപ്പും ഞങ്ങളെ ചൂഷണം ചെയ്യുകയാണ്.

മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത് അടിമപ്പണി ചെയ്യിപ്പിക്കുന്നത് നിർത്തണം. മാനസിക നില തകർന്നുപോയി. എന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം, മടുത്ത്, ഹികെട്ടാണ് ഈ പറയുന്നത്...'ആന്റണി പറയുന്നു. ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ആൻ്റണി. ഇദ്ദേഹത്തിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam