കെപിസിസി ഓഫീസിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം

MAY 7, 2026, 8:19 PM

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ പുരോഗമിക്കവെ, തലസ്ഥാനത്ത് ഗ്രൂപ്പ് പോര് ഫ്ലക്സ് യുദ്ധമായി മാറുന്നു.

കെ.പി.സി.സി. ഓഫീസിന് മുന്നിൽ കെ.സി. വേണുഗോപാലിന് സ്വാഗതമരുളി സ്ഥാപിച്ചിരുന്ന ബോർഡുകളിലാണ് അർദ്ധരാത്രിയിൽ കരിഓയിൽ ഒഴിച്ചത്. 'We Want KC' എന്നെഴുതിയ ബോർഡുകൾ കരിഓയിൽ പ്രയോഗത്തിന് പിന്നാലെ നീക്കം ചെയ്തു.

ഇതിന് മറുപടിയെന്നോണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.ഡി. സതീശനെ പിന്തുണച്ച് 'നാച്ചുറൽ ചോയ്‌സ്' എന്ന തലക്കെട്ടിൽ കൂറ്റൻ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

vachakam
vachakam
vachakam

ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എ.ഐ.സി.സി. നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം.എൽ.എമാരെ നേരിൽക്കണ്ട് അഭിപ്രായം തേടിയിട്ടുണ്ട്. തങ്ങൾക്ക് 48 പേരുടെ പിന്തുണയുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, 35 പേരുടെ പിന്തുണ സതീശൻ പക്ഷവും 23 പേരുടെ പിന്തുണ ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു.

എം.എൽ.എമാരുടെ നിലപാട് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിക്കുന്നതോടെ കേരളത്തിന്റെ പുതിയ നായകൻ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam