യൂസ്ഡ് കാർ ഷോറൂമിൽ 102 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി  ആദായനികുതി വകുപ്പ്

JULY 5, 2024, 6:25 AM

കോഴിക്കോട്: സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കള്ളപ്പണ്ണ ഇടപാടിൽ ആദായനികുതി വകുപ്പ്  യൂസ്ഡ് കാർ ഷോറൂമുകളിൽ റെയ്ഡ് നടത്തിയിരുന്നു, റെയ്ഡിൽ  102 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ കള്ളപ്പണ ഇടപാടിൽ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവർക്ക് ബന്ധമുള്ളതായാണ് വിലയിരുത്തൽ. പിന്നാലെ അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചു.

 മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. 

vachakam
vachakam
vachakam

 കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. 

പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിനു വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam