തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ടിവി, മാതൃഭൂമി, 24 ന്യൂസ്, ന്യൂസ് 18 മാധ്യമ സംഘങ്ങളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ദേശാഭിമാനി ഫോട്ടോഗ്രാഫറെയും കയ്യേറ്റം ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. തിരുമല കൗണ്‍സിലര്‍ അനില്‍ ജീവനൊടുക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തത്.
കയ്യേറ്റത്തില്‍ ന്യൂസ് 18 ടിവിയുടെ ക്യാമറ തകരുകയും റിപ്പോര്‍ട്ടര്‍ ടി വി വീഡിയോ ജേര്‍ണലിസ്റ്റ് നന്ദുവിന് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാൽ എന്താണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നതില്‍ ഇതുവരെ വ്യക്തതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
