കോഴിക്കോട്: ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണയ്ക്കെതിരെ പരസ്യമായ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. നേരത്തെ പാർട്ടിയിൽ നിന്ന് അച്ചടക്കനടപടി നേരിട്ട പ്രവർത്തകരാണ് നേതൃത്വത്തിനെതിരെ പടയൊരുക്കം തുടങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ വെച്ച് പ്രഫുൽ കൃഷ്ണയുടെ കോലം പ്രവർത്തകർ പരസ്യമായി കത്തിച്ചിരുന്നു. വടകര, നാദാപുരം മണ്ഡലങ്ങളിൽ അഴിമതി ആരോപണ നിഴലിലുള്ളവരെ സ്ഥാനാർത്ഥികളായി നിശ്ചയിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രഫുൽ കൃഷ്ണ അവിഹിതമായി ഇടപെട്ടെന്നും ഇത് പാർട്ടിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും വിമത വിഭാഗം ആരോപിക്കുന്നു.
ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് നൂറോളം സജീവ പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പും പ്രതിഷേധത്തിനിടെ ഉയർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഈ വിഭാഗീയത ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ബിജെപി കേന്ദ്രങ്ങളിലുണ്ട്.
പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവകരമാണെന്നും പാർട്ടി അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഔദ്യോഗിക വിഭാഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
