മുൻ എംഎൽഎ എസ് രാജേന്ദ്രനെ ദേവികുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബിജെപി. തോട്ടം തൊഴിലാളി വോട്ടുകൾ ഭൂരിഭാഗവും സമാഹരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തോട്ടം തൊഴിലാളികളെ ലക്ഷ്യമിട്ട് എസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ സഹകരണ ബാങ്ക് ഉടൻ രൂപീകരിക്കും.
എസ് രാജേന്ദ്രനെ അതിവേഗം പാർട്ടിയിൽ എത്തിച്ചത് സ്ഥാനാർത്ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ല എന്ന രാജേന്ദ്രന്റെ നിലപാട് മാറ്റും. ഫെബ്രുവരി എട്ടിന് മൂന്നാറിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന പരിപാടിയിൽ നിരവധി ആളുകളെ ബിജെപി അംഗത്വത്തിൽ എത്തിക്കാനും ശ്രമം.
വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തെറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
