'സതീശന്റെ തലയിൽ കളിമണ്ണ്, ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല'; കെ സുരേന്ദ്രൻ

JULY 26, 2024, 8:10 PM

കോഴിക്കോട്: ബ‌ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ നടപടികളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 

കേരള സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണ്. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി‍ഡി സതീശന്റെ തലയിൽ കളിമണ്ണാണ് ഉളളതെന്നും കെ സുരേന്ദ്രൻ പറ‍ഞ്ഞു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു.

vachakam
vachakam
vachakam

കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അം​ഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല് കുത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കോൺ​ഗ്രസിൽ തട്ടാൻ പറ്റിയ പന്ത് മുരളീധരൻ മാത്രമാണ്. ചാണ്ടി ഉമ്മന്റെയും ​ഗതി ഇത് തന്നെയായിരിക്കും. ഇരുവരെയും പുകച്ച് പുറത്ത് ചാടിക്കാൻ കോണ്‍ഗ്രസിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam