2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരത്ത്: വമ്പൻ വാഗ്ദാനവുമായി ബിജെപി

NOVEMBER 30, 2025, 3:24 AM

തിരുവനന്തപുരം: 2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരത്ത് ആകുമെന്ന വമ്പൻ വാഗ്ദാനവുമായി ബിജെപി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ പ്രകടന പത്രികയിലാണ് വമ്പന്‍ വാഗ്ദാനം.

കേന്ദ്ര സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദം ചെലുത്തുമെന്നും പത്രികയിൽ പറയുന്നു.

മാരാർജി ഭവനിൽ നടന്ന പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രിക പ്രസിദ്ധീകരിച്ചു.

വീടില്ലാത്തവർക്ക് അഞ്ച് വർഷം കൊണ്ട് വീട് നൽകും, കോർപ്പറേഷനും ജനങ്ങളും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 100 % ഡിജിറ്റലാക്കി അഴിമതി അവസാനിപ്പിക്കും, 2036ലെ ഒളിംപിക്സ് വേദികളിലൊന്ന് തിരുവനന്തപുരത്ത് ആക്കും, വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതികൾ രൂപീകരിക്കും, ജലാശയങ്ങൾ ശുദ്ധീകരിച്ച് സംരക്ഷിക്കും, മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനം നടപ്പിലാക്കും, വഴിവിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam