ആഡംബര കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്; കാര്‍ ഒരു നടന്റേതെന്ന് പൊലീസ്, വാഹനത്തിനായി അന്വേഷണം

FEBRUARY 5, 2026, 7:39 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം. ഇന്നലെ രാത്രി ട്രിവാന്‍ഡ്രം ക്ലബിലെ സുബ്രമണ്യം ഹാളില്‍ നിന്ന് പുറത്തേക്ക് വരുകയായിരുന്ന കാര്‍ വെള്ളയംബലം ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റു. 

അപകടത്തില്‍ നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഇരുവരേയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തുള്ള ഒരു നടന്റെ പേരില്‍ ഉള്ളളതാണ് കാര്‍ എന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. 

നടന്റെ വീട്ടില്‍ പൊലിസ് എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. താരത്തിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam