പത്തനംതിട്ട: ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് ബൈക്കിന് തീപിടിച്ചത്. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
ബൈക്കിന് പെട്ടെന്ന് തീപിടിച്ചതോടെ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല. ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവേയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു
ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്