ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാകും; ഭാരതപ്പുഴയില്‍ പുതിയ പാലം വരുന്നു 

FEBRUARY 25, 2024, 8:46 AM

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കാന്‍ പദ്ധതിയുമായി റെയില്‍വേ. ഇതിനായി ഭാരതപ്പുഴയില്‍ പുതിയ പാലം വരുന്നു.

ഒപ്പം  ഷൊര്‍ണ്ണൂരില്‍ നിന്ന് വള്ളത്തോള്‍ നഗറിലേക്ക് ഇരട്ടപ്പാതയും  ഉള്‍പ്പെടുന്ന വികസനപദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി.

367.39 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ഷൊര്‍ണൂര്‍ യാഡില്‍നിന്നു പാലക്കാട്, തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റര്‍ ഒറ്റവരി പാതകള്‍ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. 

vachakam
vachakam
vachakam

പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകള്‍ വള്ളത്തോള്‍ നഗറിലും ഷൊര്‍ണൂരിലും പിടിച്ചിടുന്നത് ഒഴിവാകും. ഭൂമിയേറ്റെടുക്കാന്‍ ഒരു വര്‍ഷവും നിര്‍മാണത്തിന് രണ്ടു വര്‍ഷവും വേണ്ടി വരും. 2027 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam