കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് ബെംഗളൂരു ട്രാഫിക് പൊലീസ് പിഴ ചുമത്തിയ സംഭവത്തിൽ ആശങ്കയുമായി വേങ്ങേരി സ്വദേശി രജിത്ത് രാജ്. അമിതവേഗത്തിൽ യാത്ര ചെയ്തെന്നാരോപിച്ച് 500 രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്.
കെഎൽ 58 എച്ച് 6236 നമ്പറിലുള്ള ബൈക്കിനാണ് ജനുവരി 16ന് ബെംഗളൂരുവിൽ ട്രാഫിക് നിയമലംഘനം നടത്തിയെന്ന പേരിൽ ചലാൻ വന്നത്. എന്നാൽ, തന്റെ ബൈക്ക് ഇതുവരെ കോഴിക്കോടിന് പുറത്തേക്ക് പോയിട്ടില്ലെന്നും, സംഭവം നടന്ന ദിവസവും വാഹനം വീട്ടുമുറ്റത്ത് തന്നെയുണ്ടായിരുന്നുവെന്നും രജിത്ത് പറയുന്നു.
ശനിയാഴ്ച ലഭിച്ച നോട്ടീസിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് യഥാർത്ഥ നിയമലംഘനം നടത്തിയ വാഹനം മറ്റൊന്നാണെന്ന് വ്യക്തമായത്. കെഎൽ 58 കെ 6236 നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് ക്യാമറയിൽ പതിഞ്ഞിരുന്നത്. നമ്പർ പ്ലേറ്റിലെ ഒരു അക്ഷര വ്യത്യാസമാണ് പിഴ തെറ്റായി രജിത്തിന്റെ പേരിലേക്ക് എത്താൻ കാരണമായത്.
ട്രാഫിക് ക്യാമറകൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുമ്പോൾ അക്കങ്ങളിലോ അക്ഷരങ്ങളിലോ ഉണ്ടാകുന്ന ചെറിയ പിഴവുകൾ കാരണം ഇത്തരം തെറ്റായ ചലാനുകൾ പലപ്പോഴും ഉണ്ടാകാറുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ തെറ്റ് ചൂണ്ടിക്കാട്ടി രജിത്ത് ബെംഗളൂരു ട്രാഫിക് പൊലീസിന് ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
