കാറോടിക്കുന്നതിനിടയില്‍ വെള്ളം തെറിപ്പിച്ചതിൽ വഴക്ക്; ഡ്രൈവറിന്റെ  കൈവിരല്‍ കടിച്ചു മുറിച്ചു

MAY 30, 2025, 10:16 PM

വാഹനമോടിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളം തെറിപ്പിച്ചതിന്റെ പേരില്‍ കൈവരില്‍ കടിച്ചു മുറിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. 

ജയന്ത് ശേഖര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാറില്‍ ഭാര്യക്കും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയന്ത് ശേഖര്‍.

ഒമ്പത് മണിയോടെ ലുലു മാള്‍ അണ്ടര്‍പാസിനു സമീപത്ത് സിഗ്നല്‍ കഴിഞ്ഞ് വണ്ടി തിരിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

 തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ വണ്ടി തടഞ്ഞ് പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നുവെന്ന് ജയന്ത് ശേഖറും ഭാര്യ പാര്‍വതിയും പറയുന്നു.

തങ്ങളുടെ കാറിനു സമീപത്തുണ്ടായിരുന്ന i20 കാറിലുണ്ടായിരുന്ന സ്ത്രീയും ഡ്രൈവറും ചീത്ത വിളിക്കുകയും വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ കാറിന്റെ വിന്‍ഡോ താഴ്ത്തിയിരുന്നതിനാലാണ് വെള്ളം തെറിച്ചത്.

പിന്നീട് കാര്‍ തടഞ്ഞ് പുറത്തിറങ്ങിയ സ്ത്രീയും പുരുഷനും ജയന്ത് ശേഖറിനെ പുറത്തിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പാര്‍വതി പറയുന്നു. സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍ ഭര്‍ത്താവിന്റെ വിരല്‍ കടിച്ചു മുറിച്ചുവെന്നും പാര്‍വതിയുടെ പരാതിയില്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam