കൊച്ചി: ശ്വേത മേനോനെതിരെ രമേഷ് പിഷാരടി രംഗത്ത്.അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍സിഫ് കോടതിയില്‍ രമേഷ് പിഷാരടി നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഷാരടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറുകയും ചെയ്തിരുന്നു.ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാൽ അമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
