ആലപ്പുഴ: ആലപ്പുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്.
എൻഡിഎയെ ജില്ലാ ഘടകത്തിൽ സീറ്റ് വിഭജനത്തിൽ ധാരണകളുണ്ടായിരുന്നു. അത് പ്രകാരം മത്സരിക്കേണ്ട സീറ്റുകളുടെ ലിസ്റ്റ് ജില്ലാ ഘടകത്തിന് നൽകുകയും ചെയ്തു.
എന്നാൽ ചർച്ചകളൊന്നും ഇല്ലാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു. തങ്ങൾ ആവശ്യപ്പെട്ട പല സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതിൽ വലിയ അതൃപ്തിയുണ്ട്.
തങ്ങൾ ആവശ്യപ്പെട്ട സീറ്റുകൾ നൽകുന്നില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി പറഞ്ഞു. മുന്നണി മര്യാദ കാണിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
സീറ്റ് വിട്ട് നൽകാത്ത സാഹചര്യത്തിൽ ആ സീറ്റുകളിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് പ്രാദേശികതലത്തിലുള്ള അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
