കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് എക്‌സൈസ് മന്ത്രി എം ലിജു.മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയം ജില്ലയിലെ ബാറുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി രാവിലെ ഏഴ് മണി മുതല്‍ ജില്ലയില്‍ പലയിടത്തും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചു.
വിമുക്തി ഉദ്യോഗസ്ഥര്‍ക്കായി വിളിച്ച യോഗത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. കോട്ടയം ജില്ലയില്‍ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ട കാര്യമില്ലെന്നും എം ലിജു വ്യക്തമാക്കി.
മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണ്.പാലക്കാട്ടുകാരനായ അദ്ദേഹം അല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും ലിജു പറഞ്ഞു.പത്തനംതിട്ട ജില്ലയിലെ വ്യാപകമായ കള്ളവാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് ജില്ലയിലടക്കം സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ പട്ടിക പോലും ലഭ്യമല്ല. അടിയന്തരമായി എല്ലാ ജില്ലകളില്‍ നിന്നും വേര്‍തിരിച്ചുള്ള പട്ടിക തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
