മുഹമ്മദ് നിഷാം നൽകിയ അപ്പീലിനെതിരെ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. നിഷാം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇയാൾക്കെതിരെ ഏഴ് കേസുകൾ നിലവിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജയിലിൽ കഴിയുമ്പോഴും മോശമായ പെരുമാറ്റമാണ് ഇയാളുടേതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നിനകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
2015 ജനുവരി 29ന് തൃശ്ശൂരിൽ നടന്ന സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയതാണ് കേസ്. ഗേറ്റ് തുറക്കാൻ വൈകിയതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയത്.
നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറല്‍ താരത്തിന്റെ വിവാഹ വിവാദം; തനിക്കെതിരെ കേസ് എടുക്കണമെങ്കില്‍ എടുക്കട്ടെയെന്ന് മന്ത്രി വി.
വിഷുക്കണി ദര്‍ശനത്തിനൊരുങ്ങി ഗുരുവായൂർ: പുലര്‍ച്ചെ 2.55 മുതല്‍ വിഷുക്കണി ദര്‍ശനം
കേരളം കടുത്ത ചൂടിലേക്ക്: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40°C വരെ
ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; സ്വമേധയ കേസെടുത്ത് യുവജന കമ്മീഷൻ