'ആര്‍പ്പോ വിളിക്കേണ്ടവര്‍ മാംസ കഷണങ്ങളായി ഉറുമ്പരിക്കുന്നു'; ഇക്കുറി തൃശൂര്‍ പൂരത്തിനില്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

APRIL 26, 2026, 4:52 AM

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇക്കുറി തൃശൂര്‍ പൂരത്തിനില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍.

തെക്കേ ഗോപുരനട തുറക്കുമ്പോള്‍ ആര്‍പ്പോ വിളിക്കേണ്ടവര്‍ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ ആഘോഷിക്കാനാകില്ലെന്ന് ഗോപാലകൃഷ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുണ്ടത്തികോട്ടെ അനുഭവങ്ങള്‍ പറയുന്ന വൈകാരിക കുറിപ്പാണ് അദ്ദേഹം എഴുതിയത്. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പൊലീസ് മടങ്ങുമ്പോൾ ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിച്ചു.

vachakam
vachakam
vachakam

നേരം ഇരുട്ടിയിട്ടും അവിടെ നിന്നും മടങ്ങാന്‍ സാധിച്ചില്ല. മാംസ പിണ്ഡങ്ങളിൽ നിന്നുള്ള രോദനം ചെവികളിൽ മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും കേൾക്കാനൊ ആസ്വാദിക്കാനോ ആകില്ലെന്നും ഗോപാലകൃഷ്ണന്‍ എഴുതി.വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പമാണ് ഈ ദിവസമെന്നും ഗോപാല കൃഷ്ണന്‍റെ കുറിപ്പിലുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം,

നമ്മുടെ തൃശ്ശൂർ പൂരം..... ഇക്കുറി ഞാൻ ഉണ്ടാകില്ല: എനിക്കാവില്ല പൂരം ആഘോഷിക്കാൻ... ആചാരങ്ങൾ നടക്കട്ടെ ആഘോഷിക്കാനാവില്ല. പൂരത്തിന് മുൻപിൽ തെക്കെ നടവാതിൽ തുറക്കുമ്പോൾ ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല ആഘോഷിക്കാൻ : എന്റെ ഹൃദയത്തിൻ നീറുന്ന അഗ്നിയുടെ താപത്തിനും മുകളിലാണ് എന്റെ വൈകാരികബോധം. അശാസ്ത്രീയമായി നടത്തിയ തിരച്ചിൽ നിർത്തി പോലീസ് മടങ്ങുമ്പോൾ ഞാൻ പാടത്തിന്റെ വിദൂരതയിലേക്ക് നോക്കി ഇനിയും കണ്ടെത്താത്തവരുടെ മാംസ പിണ്ഡമെങ്കിലും ലഭിക്കണമെന്ന് കാംക്ഷിച്ചു.

vachakam
vachakam
vachakam

നേരം ഇരുളുമ്പോഴും അവിടം വിട്ടു പോകാൻ എനിക്ക് കഴിഞ്ഞില്ല എതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ എനിക്ക് തോന്നിയിരുന്നു. നിശബ്ദതഭേദിച്ച് എന്റെ ചെവികളിൽ അത് മുഴങ്ങുമ്പോൾ പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് കേൾക്കാനൊ ആസ്വാദിക്കാനൊ എനിക്കാവില്ല. മാംസക്കഷണങ്ങൾ ഉറമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു ഇക്കുറി എനിക്ക് പൂരമില്ല വിദൂരതിയിലെവിടെയൊ ചിതറി വീണ മനുഷ്യ ശരീരങ്ങൾക്കൊപ്പം ഞാൻ ഈ ദിനം പങ്കിടുന്നു ആത്മ നൊമ്പരത്തോടെ...

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam