എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം: 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി

JUNE 2, 2026, 11:46 PM

തിരുവനന്തപുരം:  വിദ്യാഭ്യാസ വകുപ്പ് 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി.  കലണ്ടർ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേർന്നാണ് പുറത്തിറക്കിയത്.

 വിദ്യാഭ്യാസ വകുപ്പിൻറെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

എൽപി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും.

vachakam
vachakam
vachakam

ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക.

ഡിസംബർ 28ന് സ്കൂൾ തുറക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam