കൊച്ചി: അപകടത്തിൽപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ അനധികൃതമായി ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. സംഭവത്തിൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിനു പിന്നാലെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുചക്ര വാഹനമാണ് നടപടിക്രമങ്ങൾ പാലിക്കാതെ ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ഉയരുന്ന ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് വാഹനം പിന്നീട് ആക്രി വ്യാപാരിയിൽ നിന്ന് തിരിച്ചെടുത്തതായും വിവരമുണ്ട്.
ഇതേ ഉദ്യോഗസ്ഥൻ മുമ്പും വിവാദങ്ങളിൽപ്പെട്ടതായി സൂചനകളുണ്ട്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ പിടിച്ചെടുത്ത ടിപ്പർ ലോറികൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടുനൽകിയെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.
നിലവിലെ സംഭവത്തിൽ വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ തുടർ നടപടികൾ തീരുമാനിക്കൂവെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമായിരിക്കും അന്തിമ നടപടി സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
