തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ ഡിഡിഇ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന് റിപ്പോർട്ട് നൽകി.കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിപ്പോർട്ട് പരിശോധിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, ഇന്നലെ വൈകിട്ടാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്.സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. അപകട സമയം ഉദ്യോഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിന് പിന്നാലെയാണ് മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
