കൊല്ലം: പണം മോഷ്ടിച്ചുവെന്ന് പറഞ്ഞത് ആറാം ക്ലാസ് വിദ്യാർത്ഥിയോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരത. മോഷണ കുറ്റം ആരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പുനലൂരിലെ വെട്ടിത്തിട്ടയിലുള്ള 'ലിവിങ് വാട്ടർ ചിൽഡ്രൻസ് ഹോമിൽ' ആണ് സംഭവം നടന്നത്. സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്നാണ് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ചിൽഡ്രൻസ് ഹോമിലെ വാർഡനെയും കുക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിക്കെതിരെയുള്ള ഈ ക്രൂരത. കുട്ടി പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ഇവർ ഉപദ്രവം തുടരുകയായിരുന്നു.
അവധിക്കാലത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പിതാവിനോട് കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.പിതാവിന്റെ പരാതിയെത്തുടർന്ന് പുനലൂർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
