തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ അഞ്ച് പ്രതികൾക്കും ജാമ്യമില്ല.കുറ്റം ഗുരുതരമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഒരു നേതാവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയെന്നടക്കമുള്ള കാര്യങ്ങളാണ് കോടതി നിരീക്ഷിക്കുന്നത്. അത്തരത്തിൽ പദ്ധതിയിട്ട് തന്നെ ആക്രമണം നടത്തിയെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ പിടിയിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.സിപിഐഎം പ്രവർത്തകരാണ് ഈ അഞ്ച് പേരും.സംഭവവുമായി ബന്ധപ്പെട്ട് 25 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
