തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറിന് നേരെ മുട്ട എറിഞ്ഞത് ബിനുവായിരുന്നു.
കേസില്‍ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് പിടിയിലായത്. അഞ്ച് പേർ ഇന്നലെയും മൂന്ന് പേർ ഇന്നുമാണ് പിടിയിലായത്.മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
