ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ

MAY 29, 2026, 6:43 AM

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 18 സിപിഎം പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തതിന് പിന്നാലെ, ഇന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ 11 പേരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പ്രതികൾ കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ കോടതിയെ അറിയിച്ചത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

vachakam
vachakam
vachakam

അതേസമയം, കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം സ്ഥലത്ത് നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ കൈകൊണ്ടും കമ്പുകൊണ്ടും ആക്രമണം നടത്തിയതെന്നാണ് ദിനകറിനെതിരായ ആരോപണം.

വട്ടിയൂർക്കാവ് സ്വദേശിയായ ദിനകർ നേരത്തെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. ഇയാൾ കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam