കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതിനെതിരെ എതിർപ്പുമായി ലത്തീൻ സഭ

MARCH 6, 2026, 1:12 AM

കൊച്ചി: സംസ്ഥാനത്ത് 14 നിയമസഭാ സീറ്റുകളിൽ സമുദായ അംഗങ്ങളെ മാത്രമേ സ്ഥാനാർഥികൾ ആക്കാവു എന്ന് ലത്തീൻ കത്തോലിക്കാ സഭ. സമുദായം കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് അല്ലെന്നും മുഖപത്രത്തിൽ വ്യക്തമാക്കി.

സഭയുടെ രാഷ്ട്രീയകാര്യ സമിതിയുടെ വൈസ് പ്രസിഡൻ്റും, സമുദായ വക്താവുമായ ജോസഫ് ജൂഡാണ് സഭയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനും യുഡിഎഫിനും സഭാ മുഖപത്രം മുന്നറിയിപ്പ് നൽകി. 

vachakam
vachakam
vachakam

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി സംസ്ഥാന സർക്കാരിന് പ്രശംസയും മുഖപത്രത്തിലൂടെ നൽകുന്നുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനോടുള്ള നിലപാട് രാഷ്ട്രീയപാർട്ടികൾ വ്യക്തമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. 

നെയ്യാറ്റിൻകര, പാറശാല, കോവളം, തിരുവനന്തപുരം, ചവറ, കൊല്ലം, ആലപ്പുഴ, ചേർത്തല, അരൂർ, കൊച്ചി, എറണാകുളം, വൈപ്പിൻ, പീരുമേട് എന്നിങ്ങനെ 14 നിയമസഭാ മണ്ഡലങ്ങളിൽ ലത്തീൻ കത്തോലിക്കരെ മാത്രമേ സ്ഥാനാർഥികളാക്കാവൂ എന്ന് സഭ മുന്നണികളോട് ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam