മലപ്പുറം: മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്.
എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്.
യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്.
മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു.
വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്