അഷ്‌കറും അഖിലയും കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്‌കറിന്റെ അമ്മയും സഹോദരിയും

JUNE 3, 2026, 1:55 AM

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിനെ മാതാവ് അഖിലയും മർദ്ദിച്ചിരുന്നുവെന്ന് ഒന്നാം പ്രതി അഷ്‌കറിന്റെ അമ്മ.

അഷ്‌കർ കുഞ്ഞിനെ അടിക്കാറുണ്ടെന്ന് അറിയാമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 'ആഹാരം കഴിക്കാത്തതിനാണ് കൂടുതലും അഷ്‌കർ കുഞ്ഞിനെ അടിച്ചിരുന്നത്. കുഞ്ഞിനെ പലതവണ പിതാവിന്റെ കുടുംബത്തിന് കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. അഖിലയ്ക്കും അഷ്‌കറിനും കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നു', അമ്മ പറഞ്ഞു.

പെരുന്നാൾ തലേന്ന് തമിഴ്‌നാട്ടിൽ പരിപാടിയുണ്ടെന്ന് പറഞ്ഞാണ് അഖില വീട്ടിൽ നിന്നിറങ്ങിയതെന്നും കുഞ്ഞിന് പനിയുള്ളതിനാൽ ആശുപത്രിയിൽ കാണിച്ച് കുഞ്ഞിനെയും കൂടി കൊണ്ടുപോകാൻ അഖിലയോട് പറഞ്ഞിരുന്നുവെന്നും അഷ്‌കറിന്റെ അമ്മ  പറഞ്ഞു.

vachakam
vachakam
vachakam

'ആശുപത്രി ചെലവിനായി അഷ്‌കറിന്റെ സഹോദരി 500 രൂപ നൽകി. കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്ക് പോകുന്നതാണ് കണ്ടത്. രാത്രി അഷ്‌കർ വീട്ടിലെത്തുമ്പോൾ കുഞ്ഞ് കൈയിലുണ്ടായിരുന്നു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന് അഖിലയെ വിളിച്ച് പറഞ്ഞിരുന്നു', അമ്മ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam