ക്രിമിനൽ കേസിലെ പ്രതി അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

MAY 3, 2026, 12:13 AM

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കൊച്ചിയിൽ കരുതൽ തടങ്കലിൽ എടുത്തു. ഇന്ന് രാവിലെയാണ് കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അർജുനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി കോതമംഗലത്ത് എത്തിയ സംഘം ഒരു റിസോർട്ടിലാണ് താമസിച്ചിരുന്നത്. വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇതിനിടെയാണ് പൊലീസ് ഇടപെട്ട് അർജുനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്. കോതമംഗലത്ത് ഇവരുടെ സാന്നിധ്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. അർജുൻ ആയങ്കി കോതമംഗലത്ത് എത്താൻ ഉണ്ടായ സാഹചര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam