അരിയിൽ ഷുക്കൂർ വധം; പി. ജയരാജനെതിരായ മൊഴിമാറ്റിച്ച കേസിലെ സിപിഎമ്മുകാരനെ കോടതി വെറുതേവിട്ടു

JUNE 2, 2025, 9:59 PM

തളിപ്പറമ്പ്: പട്ടുവം അരിയിലെ എംഎസ്എഫ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴി മാറ്റിച്ചുവെന്ന കേസിൽ സിപിഎമ്മുകാരൻ കുറുമാത്തൂർ ആര്യവൈദ്യശാലക്ക് സമീപത്തെ സി.പി. സലീമിനെ കോടതി വെറുതേവിട്ടു.

തെളിവുകളുടെ അഭാവത്തിൽ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം.വി. അനുരാജാണ് വെറുതേവിട്ടത്.

തളിപ്പറമ്പ് സർ സയ്യിദ് സ്കൂളിലെ ജീവനക്കാരൻ കപ്പാലം സ്വദേശി പഴയപുരയിൽ പി.പി. അബു, അള്ളാംകുളത്തെ കെ.പി. മുഹമ്മദ് സാബിർ എന്നിവർ കൊടുത്ത സാക്ഷിമൊഴി വിചാരണസമയത്ത് മാറ്റിപ്പറയാൻ സി.പി. സലീം ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.

vachakam
vachakam
vachakam

സംഭവസമയം എംഎൽഎയായിരുന്ന ടി.വി. രാജേഷിനും സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും എതിരേയുള്ള മൊഴിയാണിത്. 2013 ജനുവരി 29-ന് വൈകീട്ട് ദേശീയപാതയോരത്തെ കടയുടെ മുൻവശം നിൽക്കുമ്പോൾ സലീം ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ എത്തിച്ച് ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ പറഞ്ഞുവെന്നാണ് പരാതി.

അഡ്വ. നിക്കോളസ് ജോസഫും ഈ സമയം അവിടെയുണ്ടായിരുന്നുവെന്നും പരാതിയിലുണ്ടായിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്ന അഡ്വ. നിക്കോളസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചതിനാൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam