ആലപ്പുഴ: എ.എം. ആരിഫിനെതിരെ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പരാമർശം പ്രതിരോധിക്കുന്നതിൽ സിപിഐഎമ്മിന് വീഴ്ചയുണ്ടായെന്ന് ആരിഫ് പറഞ്ഞിരുന്നു. ആ പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
ആരിഫിന് ലീഗിൻ്റെ മനസാണെന്നും, ആരിഫിന് സീറ്റ് കൊടുക്കുന്നത് പാർട്ടിയിൽ നിന്ന് ചാടിപ്പോകാതിരിക്കാനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം തേടി വന്നിട്ട് എംപിയായപ്പോൾ തള്ളി പറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, താൻ കാരണമാണ് തോറ്റത് എന്ന് സിപിഐഎമ്മിനുള്ളിൽ ചർച്ചയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയറ്റിലും അത്തരം ചർച്ച നടന്നിട്ടില്ല. സിപിഐക്കും അങ്ങനെ അഭിപ്രായമില്ല.തന്നെയും സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. "പിണറായി വരുന്നതിൽ ഒരു കുഴപ്പവും ഇല്ല. അദ്ദേഹം 10 കൊല്ലം ഭരിച്ചു. മാധ്യമങ്ങൾ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങൾ പിണറായി ചെയ്തു. പലതും അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. ഇടതുപക്ഷം തരിപ്പണമായി. അത് അംഗീകരിക്കുന്നു" വെള്ളാപ്പള്ളി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
