കോഴിക്കോട്: കോഴിക്കോട് വടകരയിൽ നിക്ഷേപ തുക തിരിച്ച് കിട്ടാത്തതില്‍ മനം നൊന്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.
ഇതിനിടെ വയോധികൻ്റ മൃതദേഹത്തെ ചൊല്ലി വടകര പൊലീസ് സ്റ്റേഷനിൽ തർക്കമുണ്ടായി. മരണപെട്ട തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം കൊണ്ട് പോകുന്നതിനിടെ മരുമകനെ ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതിയുണ്ടായി.
ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം സംഘം പ്രസിഡൻ്റ് സുധീർ കുമാറിൻ്റ വീട്ടിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു മരുമകൻ മുജീബിൻ്റെ ആവശ്യം.
ഇതിനിടെ ലീഗ് നേതാവും പൊലീസും ആംബുലൻസിൽ നിന്നും ഇറക്കി വിട്ടെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിലെത്തിയ മുജീബും പൊലീസും തമ്മിൽ ഇതെ ചൊല്ലിയുണ്ടായ വാക്കേറ്റം ഏറെ നേരം നീണ്ടു. ആംബുലൻസിൽ നിന്നും ഇറക്കി വിട്ട നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
