മൊബൈൽ ഫോണിനായി അമ്മയുമായി വഴക്കിട്ടു; എട്ടാം ക്ലാസ് വിദ്യർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

JULY 28, 2025, 6:14 AM

ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തലവടി പഞ്ചായത്തിലെ എട്ടാം വാർഡ് മാണത്തറ വേദവ്യാസ സ്കൂളിന് സമീപത്താണ് സംഭവം ഉണ്ടായത്. 

ഇന്ന് രാവിലെ മൊബൈൽ ഫോണിനായി കുട്ടി വഴക്കിട്ടിരുന്നു. ഗെയിം കളിക്കാനായി ആദിത്യൻ മൊബൈൽ എടുത്തപ്പോൾ അമ്മ തടഞ്ഞിരുന്നു. അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ചതായിരുന്നു. പിന്നീട് മുറി തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മോഹൻലാൽ - അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. മാന്നാർ നായർ സമാജം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam