തിരുവനന്തപുരം: വിവാദ അഡ്മിനിസ്ട്രേറ്റർ ഓഫീസർ നിയമനത്തിൽ ദേവസ്വം മന്ത്രിയെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രംഗത്ത്.
എസ്ഐടി ചോദ്യം ചെയ്തു എന്നുള്ളതുകൊണ്ട് സ്ഥാനക്കയറ്റം പരിഗണിക്കാതിരിക്കാൻ കഴിയില്ല. വിജിലൻസ് ക്ലിയറൻസ് കിട്ടിയതിന് ശേഷമാണ് നിയമനം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുകയെന്ന് പറഞ്ഞ ജയകുമാർ അത് കിട്ടാത്തവരെ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കി.കൂടാതെ, ശ്യാം പ്രകാശിന് എതിരെ ആരോപണങ്ങൾ ഇല്ലെന്നും കെ. ജയകുമാർ പ്രതികരിച്ചു.
ശ്യാം പ്രകാശിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഈ ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് സർക്കാർ കണക്കാക്കുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
അതേസമയം, മറ്റ് 20 നിയമനങ്ങളിൽ ഭേദഗതി വരുത്തും. നേരത്തെ ഇറങ്ങിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ പരാതികൾ മാറുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
