കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലക്ഷ്മിപ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ് നൽകി.
തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ലക്ഷ്‍മിപ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചെന്നാണ് അൻസിബ പരാതി ഉന്നയിച്ചിരിക്കുന്നത്.
എസ്ഐ രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറയുന്നു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്നലെ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ അൻസിബ മൊഴി നൽകാൻ ഹാജരായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു.ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു.ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്ന് അൻസിബ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
